Thursday 22 May 2014

               കാത്തുനില്പ്
                   
                      പതിവുപോലെ അന്നും അവൾ കാത്തുനിന്നു. ഒരിക്കലും തന്റെതാവില്ല എന്നു അറിഞ്ഞിട്ടും അവളുടെ കണ്ണുകൾ അന്വേഷിക്കും. ആ ബസ്സിന്റെ ശബ്ദം ഏതു സന്ദർഭത്തിലും അവൾക്ക് മനസിലാകും. അന്നും വിശ്രമികാതെ ആ കണ്ണുകൾ ബസ്സ്‌ ഇറങ്ങുന്ന ആളുകളുടെ ഇടയിൽ മുഴുവൻ തിരഞ്ഞു. ലൈബ്രറിയിൽ ഈ സമയത്ത് അവൾ മാത്രമേ ഉണ്ടാകാറുള്ളൂ. ലൈബ്രറിയിൽ വെളിച്ചം പരത്തികൊണ്ട് ജനാലകൾ തുറകുന്നത് അവളാണ്. തന്നോട് എന്നും സംസാരികുകയും ചിരിക്കുകയും ദേഷ്യപെടുകയും ഒക്കെ ചെയ്ത ആളാണ് ഇഷ്ടമാണ് എന്നൊരു വാക്ക് പറഞ്ഞതിൽ പിന്നെ ഒരക്ഷരം പോലും അവളോടു സംസാരികുകയോ അവളുടെ മുഖതേക്ക്‌ നോക്കുകയോ ചെയ്തിട്ടില്ല. പക്ഷെ അവൾ എന്നും അന്വേഷിക്കും, ആ കാത്തുനില്പ് അവൾക് ഒരിക്കലും മടുകുകയില്ല. എത്ര സമയം വേണമെങ്കിലും അവൾ കാത്തുനിൽക്കും. 
                            ആദ്യമൊക്കെ അവള്ക്ക് ഒരുതരം ആരാധനയായിരുന്നു.  ആരാധന കൂടി കൂടി വന്നപ്പോൾ അത് ഇഷ്ടമായി മാറി. ഇഷ്ടവും കൂടി കൂടി വന്നപ്പോൾ അത് പ്രണയമായി മാറി. അവൾ ഒരിക്കലും അദ്ദേഹത്തെ അങ്ങനെ കാണാൻ പാടില്ലായിരുന്നു. ഒരു മാഷിനെ ഒരിക്കലും ഒരു വിദ്യാർത്ഥി  ഈ രീതിയിൽ ഇഷ്ടപ്പെടാൻ പാടില്ലായിരുന്നു. പക്ഷെ അവളുടെ മനസ്സ് അത് കേട്ടില്ല. പ്രണയം എന്ന  ആ സുന്ദരവികാരം അവളിൽ തുടക്കമിട്ടു കഴിഞ്ഞിരുന്നു. ഒരിക്കലും മായിച്ചു കളയാൻ പറ്റാത്ത രീതിയിൽ അതവിടെ പതിഞ്ഞു പോയിരുന്നു. കോളേജിന്റെ ആദ്യത്തെ വർഷം  പതുക്കെ കടന്നുപോയി. രണ്ടാം വർഷം  അദ്ദേഹവും അവൾക് ഒരു വിഷയം എടുത്തു. അവളുടെ സന്തോഷത്തിനു അതിരില്ലായിരുന്നു. ആ വിഷയത്തിൽ  ഒരു  സംശയം ഇല്ലെങ്കിൽ പോലും സംശയങ്ങൾ  ഉണ്ടാക്കി  അവൾ അദ്ദേഹത്തത്തിന്റെ അടുത്ത് സമയം ചിലവഴിച്ചു. അവളുടെ എല്ലാ രഹസ്യവും അറിയുന്ന അവളുടെ സന്തോഷത്തിലും സങ്കടത്തിലും പങ്കുചേരുന്ന ആത്മാർത്ഥ സുഹൃത്തിനോട് പോലും ഈ രഹസ്യം അവൾ വെളിപെടുത്തിയില്ല.ഇനിയും തന്റെ ഹൃദയത്തിനു ഇത് താങ്ങാനാവില്ല എന്ന് മനസിലാകിയ അവൾ തന്റെ ഇഷ്ടം  അദ്ദേഹത്തെ അറിയിച്ചു. പിന്നിട് അവൾ അദ്ദേഹത്തിന്റെ ശബ്ദം  കേട്ടിട്ടില്ല, ആ മുഖത്തെ ചിരിയും കണ്ടിട്ടില്ല. അവളെ കാണുന്പോയെല്ലാം  ആ കണ്ണുകളിൽ ദേഷ്യം മാത്രമായി. എന്ത് ചെയ്യണമെന്നു അറിയതെയായി അവൾക്. തന്നോട് ഇഷ്ടമാണെന് പറയുന്നതും കാത്തു അവൾ നിന്ന്. അങ്ങനെ ഒരികളും സംഭവിക്കില്ല എന്ന് അറിഞ്ഞിട്ടു പോലും. സ്വപ്നം നെയ്യുന്നതിന് കടിഞാണൻ ഇടാൻ അവൾക്ക് പറ്റിയില്ല  കോളേജ് പഠനം ഏകദേശം പൂർത്തിയാകറയിരുനു. ഒരു ദിവസം പോലും മുടങ്ങാതെ ഉള്ള ആ കാതുനില്പിനു ഒരു മറുപടിയും കിട്ടിയില്ല. കണ്ണുകളിൽ വെറുപ്പും ദേഷ്യവും നിറഞ്ഞ ആ നോട്ടമല്ലാതെ അവൾ ആഗ്രഹിച്ച കൊതിച്ച പുഞ്ചിരി ഉണ്ടായില്ല.
                  എങ്കിലും ഇന്നും അവൾ കാതുനില്കുന്നു സ്നേഹത്തോടെയുള്ള ഒരു പുഞ്ചിരിയും പ്രതീക്ഷിച്ച് ഇഷ്ടമാണ് എന്നാ ഒരു വാക്ക് കേൾക്കുവാൻ ........

No comments:

Post a Comment