Monday 13 October 2014

                                                       മരണം 
                       മരണം, ഭൂമിയിലെ  ഒരേയൊരു  സത്യം. എണ്ണിയാൽ  തീരാത്ത  കള്ളങ്ങളുടെ  നടുവിൽ  ഒറ്റൊരു  സത്യം.  ജനിച്ചാൽ  ഒരിക്കൽ എല്ലാവരും  മരിക്കുന്നു. അതിൽ എത്ര പേർ  സന്തോഷത്തോടെ മരിക്കുന്നുണ്ട് ?  ആരുമുണ്ടാകില്ല. മരണഭയം എല്ലാവരിലും ഉണ്ട്. അവസാന ശ്വാസം നിലയ്ക്കുനത് വരെ  പ്രാർത്ഥികു൦ , താൻ മരികരുതെന്നു.  ജനിച്ചതു  മുതൽ  മരികുന്നതു  വരെ നാം പലതരം ആളുകളെ  പരിചയപെടുന്നു , അടുത്തറിയുന്നു ,സ്വന്തമാക്കാൻ ശ്രമിക്കുന്നു,വെറുക്കുന്നു,അവരെ ഓർത്ത്  സങ്കടപെടുന്നു,പരിചയപെട്ടതിൽ  സന്തോഷിക്കുന്നു. എന്ത് തന്നെ സംഭവിച്ചാലും അവസാനം ആരും ഉണ്ടാകില്ല  മരണം എന്ന സത്യമല്ലാതെ.  ഈയൊരു സത്യത്തിൽ നിന്ന് ആർക്കും  ഒളിച്ചോടാൻ ആകില്ല. സത്യം  നമ്മളെ തേടി എത്തുന്നത്‌ വരെ നമ്മുക്ക് ജീവിക്കാം സന്തോഷത്തോടെ...സമാധാനത്തോടെ...