Wednesday 4 June 2014

സമാധാനം 

ഗൾഫിൽ നിന്നും അമ്മ വിളിച്ചപ്പോൾ അവളോട ചോദിച്ചു 

 " ഞാൻ വരുമ്പോൾ എന്താ മോളെ നിനക്ക് കൊണ്ടുവരേണ്ടത് ? "

    " സമാധാനം "

പിന്നെയൊന്നും പറയാനോ ചോദികുവാനോ അവൾ നിന്നില്ല. ആരോടോകെയോ ഉള്ള ദേഷ്യം അവൾ ആ ഒറ്റൊരു വാക്കിൽ അമ്മയോട് തീർത്തു അവൾ. എന്താണ് അവളുടെ പ്രശ്നം, അവൾക്ക് തന്നെ അറിയില്ല. അവളുടെ പ്രിയ കൂട്ടുകാരി അവളെ വിട്ടു പോയതോ?  എന്നെങ്കിലും ഒരിക്കൽ തന്റെതകുമെന്നു തോന്നിയ ഒരാൾ അവളെ വിട്ടു പോയതോ? അതോ വീണ്ടും ഒരാളോട് ഇഷ്ടം തോന്നിയതോ? ഇഷ്ടം നിരസിച്ചതോ? അറിയില്ല...അവള്ക്ക് ഒന്നും അറിയില്ല. കരഞ്ഞിട്ട് ഉണ്ട് അവൾ മിക്ക രാത്രിയിലും അവള്ക്ക് നഷ്ടപെട്ടതോകെ ഓർത്തു. ചിരിക്കും അവൾ സകലതും അവളുടെ ആ പുഞ്ചിരിയിൽ ഒളിപ്പിച്ചു കൊണ്ട്. ആ പുഞ്ചിരിയുടെ പിന്നിലെ സങ്കടം ഒരാൾ തിരിച്ചറിഞ്ഞു. ഒരു പെണ്‍കുട്ടിയെ നല്ലൊരു കൂട്ടുകാരിയായി അനിയത്തിയായി ഒക്കെ കാണാൻ പറ്റുന്ന ആളുകളും നമ്മുടെ ഇടയില് ഉണ്ട്. എല്ലാ ചോദ്യത്തിനും ഉത്തരം. ഏതു സങ്കടത്തിനും ഒടുവിൽ   ചിരിപിച്ചു അവൻ. അവന്റെ സങ്കടവും സന്തോഷവും എല്ലാം പങ്കുവച്ചു. കൂട്ടുകാരൻ ആ വാകിന്റെ അർഥം അവള്ക്ക് അവൻ മനസിലാകികൊടുത്തു. ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾക് നടുവിലും സമാധാനം എന്ന വാകിന്റെ അർഥം അവൾക് മനസിലാകാൻ തുടങ്ങി. ഇപ്പയും അവള്ക്ക് അറിയില്ല എന്താ അവള്ക്ക് വേണ്ടത് എന്താ അവളുടെ പ്രശ്നം. പക്ഷെ ഒന്ന് അറിയാം അവൾ അനുഭവിച്ചു തുടങ്ങി അവളുടെ ഏറ്റവും നല്ല കൂട്ടുകാരനിലൂടെ
........സമാധാനം.