Thursday 15 May 2014

ഡാ ബാലൻസ് 
                                "എടീ  നീ കത്ത് എഴുതിയോ? ദേ ഞാൻ ഇപ്പോ പോകും . നിന്റെ മറ്റവൻ എനിക്ക് സമാധാനം തരില്ല. നിന്റെയോകെ ഇടയിൽ കിടന്നു ചക്രശ്വാസം വലികുന്നത് ഞാനാ...എന്താ ഇത്രയൊക്കെ പറയാൻ ? ദിവസവും രണ്ടു മൂന്ന് പേജ് ഉണ്ടലോ ? "   
         ഇതെന്തനെനു ആലോചിച്ചു വിഷമികേണ്ട. ഇങ്ങനെ ഒരു ഡയലോഗ് അടുത്തെങ്ങാനും കേടിടുണ്ടോ ??? കത്തെഴുതനൊ.........? ഇന്നത്തെ പ്രണയിനികൾ കത്ത് പോയിട്ട് സ്വന്തം പേര് തന്നെ എഴുതാറില്ല. കയ്യില് പശ വച്ച് ഒട്ടിച്ച പോലെ ഒരു മൊബൈൽ ഫോണ്‍ പിടിച്ചു ഏതു നേരവും നടക്കുന്ന പ്രനയിനികല്ക് പ്രണയം എന്നാ വാക്കിന്റെ അർഥം പോലുമറിയില്ല. 
         ഉണ്ടായിരുന്നു യഥാർത്ഥ പ്രണയം ഒരി കാലത്ത് കത്തുകൾ എഴുതിയും, പോകുന്ന വഴിയിൽ നിന്ന് ഈ ജന്മത്തിൽ കണ്ടിടില്ലതവരെപോലെ പോകുകയും ചെയ്തിരുന ഒരു പ്രണയകാലം......
                     ഇന്നോ ..........???

                "ഡാ ബാലൻസ് കഴിഞ്ഞു വേഗം ചെയ്തു തരണേ ?"
 ഇപ്പൊ ഇത് മാത്രമേ കേള്കാനുല്ല്. കാറ്റിനോട് വീശരുതെന്നും മഴയോട് പെയ്യരുതെനും തന്റെ ജീവന്റെ ജീവൻ തോണിയിൽ ഇരിപുന്ടെനും പറഞ്ഞ ഒരു പ്രണയകാലം അല്ലിമലർകാവിൽ ഒരുമിച്ചു പൂരം കാണാൻ പോയ പ്രണയം. 
                     ഇപ്പയോ.....???
അയലത്തെ വീട്ടിലെ കളയാന ചെക്കനേയും നോക്കി കൊതിയോടെ ഇരിക്കുന്നു.....!!!
   കാലം പോയൊരു പോക്കേ ......
"ലൈൻ ആയോ ?" ഇതു കേള്കതവരായി ആരും ഉണ്ടാകില്ല. എന്തേ ? കറഡിന് അപേക്ഷിചിരുന്നോ? ലൈൻ??? എന്തുവായിത്??? ഒരാൾക്ക് ഒരു ലൈൻ അത്യവിശമാണ്...ലൈൻ ഇല്ലെങ്കിൽ നാനകെടാണ്.പേരിനു പറയാൻ എങ്കിലും ഒന്ന് വേണം. 'കറണ്ട് കംഭികൾ ' എത്ര കൂടുന്നോ അത്രയും നല്ലത്. അതാണ് ഇപ്പൊ അഭിമാനം. ഒന്ന് പോയാൽ ഉടനെ മറ്റൊന്ന്. കുറെയെണ്ണം ഉണ്ടാകും റീസെർവ് കകളികാരെ പോലെ....
    എന്തിനാ അതികം, ഒന്ന് മതിയല്ലോ. അതും വലിയുന്ന ലൈൻ വേണ്ട. ഒരു പെണ്ണിനെയോ ആണിനെയോ മതി. തമ്മിൽ തമ്മിലുള്ള തെറ്റുകൾ ക്ഷമിക്കാനും തിരുത്താനും ഒരു സഹോധരന്റെയോ സുഹുര്തിന്റെയോഒരു സംരക്ഷകന്റെയോ സ്ഥാനത്ത് തിരിച്ചും ഒരു സഹോദരിയുടെയോ ഒരു അമ്മയുടെയോ സ്ഥാനത്തു നിന്നെ സ്നേഹികാനും കയിയുന്ന ഒരാളെ.....
     പോകാം നമ്മുക്ക് ആ പഴയ കാലത്തേക്ക് മൗനം പോലും സ്നേഹം കൈമാറുന്ന ആ കാലത്തേക്ക്. തിരിച്ചുപിടികാം നഷ്ടമാകുന്ന നമ്മുടെയെല്ലാം പ്രണയം.... :)

No comments:

Post a Comment